തിരുവല്ല: ഗതാഗതക്കുരുക്ക് രൂക്ഷമായ എം.സി.റോഡിലെ മുത്തൂർ ആൽത്തറ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന് ഓട്ടോ -ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) തിരുവല്ല ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് സുധീഷ് വെൺപാല അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ഒ.വിശ്വംഭരൻ, പി.എം.ശശി, വിമലാണ്, ബിജു മേപ്രാൽ, എ.സുഭാഷ്, സിബി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.ആർ.സുധീഷ് (പ്രസിഡന്റ്), പി.എം.ശശി, ബിജു, സി.സി.സജിമോൻ (വൈസ് പ്രസിഡണ്ടുമാർ) ഒ.വിശ്വംഭരൻ (സെക്രട്ടറി), സിബി ഏബ്രഹാം,കെ.എം.നടേശൻ, അജിത്കുമാർ (ജോ.സെക്രട്ടറിമാർ), അനിൽകുമാർ (ട്രഷറർ), കെ.സി.റെജി, നളൻ, ജോണിക്കുട്ടി, ശശിധരൻപിള്ള, (എക്സിക്യു്റ്റിവ്) എന്നിവരെയും തിരഞ്ഞെടുത്തു.