പത്തനംതിട്ട : കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ഇന്നും നാളെയും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കടൽപ്രക്ഷുബ്ദമാകാൻ സാദ്ധ്യതയുണ്ട്. മൂഴിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഏത് സമയവും തുറന്ന് അധിക ജലം പുറത്തേക്ക് വിടേണ്ട സാഹചര്യമുണ്ട്. ഇതുമൂലം മൂഴിയാർ, ആങ്ങമൂഴി, സീതത്തോട് എന്നീ സ്ഥലങ്ങളിൽ കൂടി ഒഴുകുന്ന കക്കാട്ടാറിലെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ട്. കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.