ചെങ്ങന്നൂർ: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി പുലിയൂർ പഞ്ചായത്തിൽ നടപ്പിലാക്കുന്ന വാഴ, പച്ചക്കറികൾ എന്നീ കൃഷിയുടെ ഉദ്ഘാടനം തോന്നയ്ക്കാട് ഗവ.ജെ ബി എസിൽ സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും
ഒരു വീട്ടിൽ 3 വാഴവിത്ത്, പച്ചക്കറിതൈകൾ എന്ന ക്രമത്തിൽ നട്ടു കൊടുക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.കൂടാതെ പച്ചക്കറിവിത്ത് വിതരണവും നടത്തും. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തിയായിരിക്കും പദ്ധതി നടപ്പാക്കുക.വാർഡ് അംഗങ്ങളും കൃഷിഭവനും ഇതിന് നേതൃത്വം വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.ടി ഷൈലജ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസി: എം ജി ശ്രീകുമാർ, അംഗങ്ങളായ കെ.പി.പ്രദീപ്, പി. സി കരുണാകരൻ, മുരളീധരൻ നായർ, അബിളിബാബുരാജീവ്, കൃഷി ഓഫീസർ എൻ.എസ് മഞ്ജുഷ എന്നിവർ പ്രസംഗിച്ചു.