akta

ചെങ്ങന്നൂർ: എ.കെ.ടി.എ സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന ഒരു ജില്ലയ്ക്ക് ഒരു വീട് പദ്ധതിപ്രകാരം മുളക്കുഴ പടയെഴിക്കൽ മഞ്ജുവിന് നിർമ്മിച്ച വീടിന്റെ സമർപ്പണം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ.മണി അദ്ധ്യക്ഷത വഹിച്ചു. താക്കോൽദാനം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ബാബു നിർവ്വഹിച്ചു. ഖജാൻജി ജി.കാർത്തികേയൻ, മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി രവീന്ദ്രൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമൻ, ജില്ലാ ട്രഷറർ കെ.ജി കർത്ത, കെ.ആർ.രാജപ്പൻ, രാധാഭായ്, എം.കാർത്തികേയൻ, പി.എസ് യൂസഫ് എന്നിവർ പ്രസംഗിച്ചു.