മല്ലപ്പള്ളി: കോട്ടാങ്ങലിൽ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ചുങ്കപ്പാറ പുളിഞ്ചുവള്ളി കോളനിയിൽ രമേശ് (32) ആണ് മരിച്ചത്. കഴിഞ്ഞ ഏഴ് മുതൽ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പെരുമ്പെട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം ശാസ്ത്രീയ പരിശോധനയിലാണ് തിരിച്ചറിഞ്ഞത്. രമേശിന്റെ പേഴ്‌സ്, ഡയറി, മൊബൈൽ ഫോൺ എന്നിവ കിണറ്റിൽ നിന്ന് ലഭിച്ചിരുന്നു. ബൈക്കും സമീപത്തുനിന്ന് പൊലീസ് കണ്ടെത്തി. സംസ്‌കാരം കോട്ടാങ്ങൽ പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടത്തി. രമേശിനൊപ്പം താമസിച്ചുവന്ന നാരങ്ങാനം സ്വദേശിനി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ച മരിച്ചു.