g-sudhakaran

ചെങ്ങന്നൂർ: ചെങ്ങന്നൂരിനെ സംസ്ഥാനത്തെ ഏറ്റവും മികച്ച നിയോജക മണ്ഡലമാക്കി മാറ്റുന്നതിന്റെ ഭാഗമായി സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ മൂന്ന് വർഷത്തിനുളളിൽ 800 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു. ചെങ്ങന്നൂർ മണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നിർമ്മാണവും സൗന്ദര്യവത്കരണവും പൂർത്തിയാക്കിയ റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആലാ അത്തലക്കടവ് ഓട്ടാഫീസ് റോഡ്, അത്തലക്കടവ് ഉമ്മാത്ത് സർപ്പത്തിൽപ്പടി റോഡ്, പേരിശ്ശേരി മുണ്ടൻകാവ് റോഡ്, താലൂക്ക് ഓഫീസ് റോഡ്, ബഥേൽ ജംഗ്ഷൻ ത്രിവേണി റോഡ്, അങ്ങാടിക്കൽ സെന്റ് ആനീസ് ,പുത്തൻകാവ് റോഡ്, കോടുകുളഞ്ഞി കല്യാത്ര റോഡ് എന്നീ റോഡുകൾ മന്ത്രി ഉദ്ഘാടനം ചെയ്തു. വിവിധ യോഗങ്ങളിൽ സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനിയർ ബി.വിനു റിപ്പോർട്ട് അവതരിപ്പിച്ചു.
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.അജിത, വൈസ് പ്രസിഡന്റ് ജി.വിവേക്, ആല പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ശോഭ, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.വേണു, ജെബിൻ പി. വർഗ്ഗീസ്, എം.എച്ച്. റഷീദ് ,അഡ്വ.മാമ്മൻ ഐപ്പ് , കെ.ജി.കർത്ത, ജോസ് പുതുവന, പി.ആർ. പ്രദീപ് കുമാർ, വി.വി.അജയൻ, എം.ശശികുമാർ, എം.കെ.മനോജ്, എബി ചാക്കോ,അനിൽകുമാർ, കെ.എൻ.ഹരിദാസ്, സജൻ ശമുവേൽ, കെ.ആർ.മുരളീധരൻ പിള്ള, ടി.കെ.സോമൻ, കെ.ഡി.രാധാകൃഷ്ണ കുറുപ്പ്, കെ.ശ്യാംകുമാർ, നെൽസൺ ജോയ്, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ പി.ബി.ബിമൽ എന്നിവർ സംസാരിച്ചു.