snake

ചെങ്ങന്നൂർ: പുലിയൂർ തിങ്കളാമുറ്റം മുല്ലേലിൽ കടവിൽ കനാലിനു സമീപം കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാവിലെ 10.30നാണ് പെരുമ്പാമ്പിനെ കണ്ടത്. 6 അടി നീളവും 22 കിലോ തൂക്കവുമുളള പാമ്പിനെ പൂമല പറങ്കാമുട്ടിൽ സാം ജോൺ (37) പിടികൂടി ചാക്കിലാക്കി ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. ഗുജറാത്തിൽ ടയർ കമ്പനിയിൽ ജോലി ചെയ്തിരുന്ന സാം ജോൺ മേനകാ ഗാന്ധിയുടെ പീപ്പിൾ ഫോർ ആനിമൽ സേവിംഗ്‌സ് ഗ്രൂപ്പിലെ അംഗമാണ്. അവിടെ നിന്നാണ് പാമ്പുപിടുത്തത്തിൽ പരിശീലനം ലഭിച്ചത്. 6 വർഷമായി നാട്ടിലുണ്ട്. ഇവിടെ നിന്ന് നൂറ് കണക്കിന് വിഷപാമ്പിനെ പിടികൂടിയതായി സാം പറഞ്ഞു.