തിരുവല്ല: കർമ്മോദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 12 സ്‌കൂളുകൾക്ക് കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തു. വീണാ ജോർജ്ജ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇരവിപേരൂർ പഞ്ചായത്ത് വി.എസ് പ്രസിഡന്റ് എൻ.രാജീവ് കാർഷിക ഉപകരണങ്ങൾ വിതരണം നടത്തി. ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ആർ.രാജേഷ് ഔഷധ സസ്യത്തോട്ട നിർമ്മാണം ഉദ്ഘാടനം ചെയ്തു. വിത്ത് വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം സബിത കുന്നത്തേട്ട് നിർവഹിച്ചു. പഞ്ചായത്ത് അംഗം ലീലാമ്മ മാത്യു വളം വിതരണം ചെയ്തു. കെ.കെ. തങ്കപ്പൻ, വി.കെ.ഓമനക്കുട്ടൻ, പ്രസന്നകുമാർ, ശാന്തമ്മ രാജപ്പൻ, അഭിലാഷ് ഗോപൻ, ശ്രീജ ജിൻസ് രാജ്, പ്രോഗ്രാം കോർഡിനേറ്റർ പ്രകാശ് വള്ളംകുളം, സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.ജി.ശശികലാ ദേവി എന്നിവർ പ്രസംഗിച്ചു.