padminiyamma

കോന്നി: സമൂഹത്തിൽ സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും സ്ത്രീകൾക്ക് കഴിയണമെന്ന് ഇ.എസ് ബിജിമോൾ എം.എൽ.എ പറഞ്ഞു. കേരള മഹിളാ സംഘം ജില്ലാ സമ്മേളനം കോന്നിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ഓടാൻ പറ്റിയില്ലെങ്കിൽ നടക്കാനെങ്കിലും സ്ത്രീകൾക്ക് കഴിയണം. തന്റേതായ ഇടമുള്ളവരെയാണ് തന്റേടികൾ എന്ന് വിളിക്കുന്നത്. പൊതുസമൂഹം സ്ത്രീകൾക്ക് നിർണയിച്ച പൊതുവായ ചില കാര്യങ്ങളുണ്ട്. ജാതിയുടെയും മതങ്ങളുടെയും പേരിൽ സ്ത്രീകൾക്ക് കൂച്ചുവിലങ്ങിടാൻ സാധിക്കില്ലെന്നും എം.എൽ.എ പറഞ്ഞു.
കോമളകുമാരി, വത്സമ്മമാത്യു, രേഖ അനിൽ എന്നിവരടങ്ങിയ പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. മന്ത്രി കെ.രാജു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, ചിറ്റയം ഗോപകുമാർ എം. എൽ.എ, മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് കമലാ സദാനന്ദൻ, പൗൾട്രി ഫാം കോർപ്പറേഷൻ ചെയർപേഴ്‌സൺ ചിഞ്ചുറാണി, സി.പി.ഐ സംസ്ഥാന കൗൺസിലംഗം പി.ആർ.ഗോപിനാഥൻ, മഹിള സംഘം ജില്ലാ സെക്രട്ടറി എം.പി.മണിയമ്മ, കെ.രാജേഷ്, മലയാലപ്പുഴ ശശി, രതീഷ്, വത്സമ്മ മാത്യു, അഡ്വ.കെ.എൻ സത്യാനന്ദപ്പണിക്കർ, സുമതി നരേന്ദ്രൻ, പി.ബീന, എ.ദീപകുമാർ, ബീന മുഹമ്മദ് റാഫി, ഗിരിജാ ദേവി, കെ.പത്മിനിയമ്മ, ലിസി ദിവാൻ, വിജയമ്മ ഭാസ്‌കരൻ, വിജയ വിൽസൺ, മിനിമോഹൻ, ബി പ്രമീള, മണിയമ്മ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി വിജയമ്മ ഭാസ്‌കരനെയും സെക്രട്ടറിയായി പത്മിനിയമ്മയെയും തിരഞ്ഞെടുത്തു.