പത്തനംതിട്ട : വനിതാ ശിശു വികസന വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലെ സ്പെഷ്യൽ ജൂവനൈൽ പൊലീസ് യൂണിറ്ര് ഓഫീസർമാർക്കായി ജില്ലാ തലത്തിൽ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെ വിഷയത്തിൽ ഇടപെടുമ്പോൾ കാണിക്കേണ്ട ജാഗ്രതയും ഇടപെടലും എങ്ങനെയാവണം എന്നതാണ് വിഷയം. ജില്ലാ സെഷൻസ് ജഡ്ജ് ജോൺ കെ. ഇല്ലിക്കാടൻ ഉദ്ഘാടനം നിർവഹിച്ചു. ജൂവനൈൽ ജസ്റ്റിസ് മെമ്പർ തങ്കമണി നാണപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് മുഖ്യപ്രഭാഷണം നടത്തി. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ടി. സക്കീർ ഹുസൈൻ, ജെ.ജെ.ബി മെമ്പർ ശ്രീകുമാർ, ഡിവൈ.എസ്.പി ക്രൈം ഡിറ്രാച്ച്മെന്റ് സുധാകരൻ പിള്ള, കെ.അജിത, ഷാൻ രമേശ് ഗോപൻ എന്നിവർ സംസാരിച്ചു.