പത്തനംതിട്ട: കഴിഞ്ഞ ദിവസം അന്തരിച്ച കോൺഗ്രസ് നേതാവ് അഡ്വ. എബ്രഹാം ജോർജ്ജ് പച്ചയിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് മുതൽകൂട്ടായിരുന്നെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉൗന്നുകല്ലിൽ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ രംഗങ്ങളിലും പച്ചയിലിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിച്ചത് നിസ്വാർത്ഥമായ പ്രവർത്തനം കൊണ്ടാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പിമോഹൻരാജ്, മാലേത്ത് സരളാദേവി, എ.സുരേഷ്‌കുമാർ, റിങ്കു ചെറിയാൻ, റ്റി.കെ സാജു, എം.എസ് പ്രകാശ്, സജി കൊട്ടയ്ക്കാട്, എം.ജി കണ്ണൻ, മാത്യു കുളത്തുങ്കൽ, വർഗീസ് മാത്യു, കെ. തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.