mulakkuzha-bjp
ബി.ജെ.പി മുളക്കുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.സി റോഡിൽ ആഞ്ഞിലിമൂട് കവലക്കുസമീപമുളള കുഴികൾ കോൺക്രീറ്റ് ഇട്ട് അടക്കുന്നു

ചെങ്ങന്നൂർ: ഇരുചക്ര വാഹനയാതരക്കാർക്ക് ഭീഷണിയായിത്തീർന്ന എം.സി റോഡിലെ കുഴികൾ ബി.ജെ.പി കോൺക്രീറ്റ് ചെയ്തു. അപകടവളവായ ആഞ്ഞിലിമൂട് കവലക്കു സമീപത്ത് രൂപപ്പെട്ട കുഴികളാണ് അടച്ചത്. സ്വകാര്യ ടെലികോം കമ്പനി തീർത്ത കുഴിയിൽ ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപെടുന്നത് പതിവായിരുന്നു. ഇത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ബി.ജെ.പി മുളക്കുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴികൾ കോൺക്രീറ്റ് ചെയ്ത് അപകട രഹിതമാക്കിയത്.
ബി.ജെ.പി മുളക്കുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനീഷ് മുളക്കുഴ, സെക്രട്ടറി പി.പി സുരേഷ്, ന്യൂനപക്ഷമോർച്ച പഞ്ചായത്ത് കൺവീനർ സാബു തേവാലയേത്ത്, യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം അനൂപ് എസ്.കുമാർ, ഇ.വി സതീഷ്, സുധീഷ് സുധി, അജയപ്രതാപ്, രജിത്ത്, ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.