അടൂർ: മണക്കാല വട്ടമലപ്പടിക്ക് സമീപത്തു നിന്നും അനധികൃതമായി പച്ചമണ്ണ് ഖനനം ചെയ്ത മണ്ണുമാന്തിയന്ത്രവും രണ്ട് ടിപ്പർ ലോറികളും അടൂർ ഡി.വൈ.എസ്.പി ജവഹർജനാർദ്ധിന്റെ നേതൃത്വത്തിൽ പിടികൂടി.ആദിക്കാട്ടുകുളങ്ങര സ്വദേശികളായ കല്ലുവിളയിൽ വീട്ടിൽ ആനന്ദ്, കല്ലുവിളയിൽ വീട്ടിൽ ചന്ദ്രൻ, തമിഴ്നാട് വസുദേവനല്ലൂർ സ്ട്രീറ്റിൽ വേളാങ്കണ്ണി എന്നിവരെ അറസ്റ്റ് ചെയ്തു.റെയ്ഡിൽ സിവിൽ പൊലീസ് ഓഫീസർമാരായ ശരത് കുമാർ, ബിജു എന്നിവർ പങ്കെടുത്തു.