haritham-mulakkuzha
മുളക്കുഴയിൽ ആരംഭിച്ച ഹരിതം മുളക്കുഴ പദ്ധതിയുടെ ഉദ്ഘാനം സജിചെറിയാൻ എം.എൽ.എ നിർവ്വഹിക്കുന്നു

ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് വിവിധ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന് സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. മുളക്കുഴ പഞ്ചായത്തിലെ ഹരിതം മുളക്കുഴ പദ്ധതിയുടെയും നവീകരിച്ച മൃഗാശുപത്രിയുടെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് രശ്മി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിതാ കുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ എ.ജി അനിൽകുമാർ, സി.എസ് മനോജ്, ലീലാമ്മ ജോസ്, ബിന്ദു കെ.ബി, സി.പി.എം ഏരീയാകമ്മിറ്റി സെക്രട്ടറി എം.എച്ച് റഷീദ്, ലോക്കൽ സെക്രട്ടറി പി.കെ കുര്യൻ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനീഷ് മുളക്കുഴ, സി.ഡി.എസ് ചെയർ പേഴ്‌സൺ ആർ.സുജാത എന്നിവർ പ്രസംഗിച്ചു.