k
വി.എസിനെ സന്ദർശിച്ചേ പേ പാൾ

കൊടുമൺ :മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര സമിതി ചെയർമാനുമായ വി എസ് അച്യുതാനന്ദന് കൊടുമണ്ണിൽ നിന്ന് ഒരു ചാക്ക് അരിയെത്തി. കൊടുമൺ ഫാർമേഴ്സ് സൊസൈറ്റിയുടെ ഉല്പന്നമായ കൊടുമൺ റൈസ് എത്തിച്ചത് സൊസൈറ്റി ഭാരവാഹികളുടെ നേതൃത്വത്തിലാണ്. തരിശുപാടങ്ങളിൽ നെല്ല് വിളയിച്ച് ഗുണനിലവാരമുള്ള അരിയാക്കി വില്പന നടത്തുന്ന സൊസൈറ്റിയുടെ പ്രവർത്തനം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി കർഷക സമരങ്ങൾക്ക് നേതൃത്വം നൽകിയ അച്യുതാനന്ദന് ഒാഫീസിലെത്തി അരിനൽകിയത് സൊസൈറ്റി പ്രസിഡന്റ് എ എൻ സലീമിന്റെ നേതൃത്വത്തിൽ ത്രിതലപഞ്ചായത്ത് പ്രസിഡന്റുമാരടങ്ങിയ സംഘമാണ്. കാർഷിക പ്രശ്നങ്ങളെക്കുറിച്ച് അച്യുതാനന്ദൻ അവരുമായി ചർച്ച നടത്തി

ഫാർമേഴ്സ് സൊസൈറ്റി നെൽകൃഷി വ്യാപനം വലിയ പദ്ധതിയായി ഏറ്റെടുത്തിരിക്കുന്നത് ദേശസ്നേഹപരമാണെന്ന് അദ്ദേഹം പറഞ്ഞു.അവരുടെ പ്രവർത്തനങ്ങൾക്ക് ത്രിതല പഞ്ചായത്തും കൃഷിഭവനും ഒപ്പംനിന്ന് സഹായിക്കുന്നു എന്നറിയുന്നത് ആവേശകരമാണ്.നെൽകൃഷി രംഗത്തെ വലിരൊരു പ്രശ്നം അതിന്റെ വിപണന സംവിധാനമാണ്.. ഇടനിലക്കാരെ ഒഴിവാക്കി നെല്ല് സംഭരണം സിവിൽ സപ്ലൈസ് കോർപ്പറേഷനെ ഏൽപ്പിച്ചത് 2006 ലെ ഇടതുമുന്നണി സർക്കാരാണ്.ചൂഷണത്തിൽ നിന്ന് കൃഷിക്കാരെ രക്ഷപ്പെത്താൻ അത് ഏറെ സഹായകരമായി. ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന വിനാശകരമായ വളം കീടനാശിനി പ്രയോഗങ്ങളെ ഒഴിവാക്കിയുള്ള കൃഷി സമ്പ്രദായം വ്യാപിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു..