kzy-chandakadavu

കോഴഞ്ചേരിയിൽ ...........

കോഴഞ്ചേരി: പഞ്ചായത്തിലെ പഴയതെരുവിൽ നിന്നുള്ള തിരുവാഭരണ പാതയിൽ (കുന്നേൽ റോഡ്) പ്ലാസ്റ്റിക്ക് കവറിലാക്കിയ മാലിന്യം തള്ളുന്നത് പതിവായി. രാത്രിയിൽ മാലിന്യം വാഹനങ്ങളിലെത്തിച്ച് തള്ളി കടന്നുകളയുകയാണ്. നാട്ടുകാരുടെ പ്രതിഷേധം ചില സന്ദർഭങ്ങളിൽ വാക്കേറ്റത്തിന് കാരണമാകുന്നുണ്ട്.
കോഴഞ്ചേരിയിലെ വണ്ടിപ്പേട്ടയിലും മാലിന്യം കൂമ്പാരമായി കൂട്ടിയിട്ടിരിക്കുകയാണ്. പ്ലാസ്റ്റിക് കവറിലാക്കിയ ഭക്ഷണാവശിഷ്ടവും മത്സ്യമാംസാദികളുടെ അവശിഷ്ടവും തള്ളുന്നതിനാൽ ദുർഗന്ധം മൂക്കുപൊത്തിക്കും.
ചന്തക്കടവിലും സ്ഥിതി വിഭിനമല്ല. മാലിന്യം കൂടാതെ മനുഷ്യ വിസർജ്ജ്യം കാരണം ചന്തക്കടവിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്. കോഴഞ്ചേരി പുതിയ പാലത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായുള്ള പണികൾ ചന്തക്കടവിലാണ് നടക്കുന്നത്. ദിവസവും വിസർജ്ജ്യം നീക്കം ചെയ്ത ശേഷമാണ് ഇവിടെ പണി ആരംഭിക്കുന്നത്. ദുർഗന്ധം വമിച്ചിട്ട് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയുമുണ്ട്.