കുഴിക്കാല: മെഴുവേലി ശങ്കരപുരി തെക്കേടത്ത് തെക്കേതുണ്ടിയിൽ എം.ജെ.ജോസഫിന്റെ (റബർ ഡീലർ) ഭാര്യ അന്നമ്മ ജോസഫ് (ചിന്നമ്മ 82) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 8.30 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12.30ന് ഐ.പി.സി ശാലേം സഭയുടെ ഇലന്തൂർ പുളിന്തിട്ട സെമിത്തേരിയിൽ. ഇലന്തൂർ താഴയിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലാലി ഏബ്രഹാം (യുഎസ്), സാം കുഴിക്കാല (ദുബായ്), പാസ്റ്റർ തോമസ് ടി.ജോസഫ് (ഐപിസി നെല്ലിക്കാല), ലിനി അനി ജോർജ്, പരേതയായ ലീലാമ്മ ജോർജ്. മരുമക്കൾ: മാവേലിക്കര കാരാഴ്മ അമ്പലക്കാട്ട് പാസ്റ്റർ എ.ജെ.ജോർജ്, മുട്ടാർ കൈതവനപ്പറമ്പിൽ ബി.ഏബ്രഹാം, ലെനി, ലൂലു, നാരങ്ങാനം കണ്ടംകുളത്ത് പാസ്റ്റർ അനി ജോർജ് (ജീസസ് വോയ്സ് ചർച്ച്, കോട്ടയം).