panchalimedu
പാഞ്ചാലിമേട് ക്ഷേത്രം തന്ത്രി സതീശൻ ഭട്ടതിരിപ്പാടിനെ ചെങ്ങന്നൂർ തൃപ്പുലിയൂർ പഞ്ചപാണ്ഡവ ക്ഷേത്രത്തിൽ സ്വീകരിക്കുന്നു.

ചെങ്ങന്നൂർ: പഞ്ചാലി മേടിനെ യുദ്ധഭൂമിയാക്കാതിരിക്കുവാൻ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുവേണ്ട നടപടികളുണ്ടാകണമെന്ന് പാഞ്ചാലിമേട് ക്ഷേത്രം തന്ത്രി സതീശൻ ഭട്ടതിരിപ്പാട് ആവശ്യപ്പെട്ടു. ചെങ്ങന്നൂരിലെ, തൃപ്പുലിയൂർ പഞ്ചപാണ്ഡവ ക്ഷേത്രത്തിൽ നടത്തുന്ന രണ്ടാമത് അഖില ഭാരതീയ പാണ്ഡവീയം, മഹാവിഷ്ണു സത്രത്തിന്റെ പ്രഥമ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനവാസകാലത്ത് പഞ്ചപാണ്ഡവരും പാഞ്ചാലിയും ഇവിടെയാണ് ആരാധന നടത്തിയിരുന്നത്. പാഞ്ചാലിയുടെ ആരാധനാമൂർത്തി ശ്രീഭുവനേശ്വരിയാണ്. ശബരിമലയുടെ പൂങ്കാവനം കൂടിയായ ഇവിടെ പാഞ്ചാലി കുളിച്ച കുളവും, ഭീമൻ ചവിട്ടിയതെന്നു ഐതീഹ്യവമുള്ള പാറയുമുണ്ട്. വഴികൾ പോലും ഇല്ലാതായ ഇവിടെ മലയാള മാസത്തിലെ മകമാണ് വളരെയധികം പ്രാധാന്യ മർഹിക്കുന്നതിനാൽ വിവിധ സ്ഥലങ്ങളിൽ നിന്നും ഭക്തജനങ്ങൾ എത്തുന്നതായും ചൂണ്ടിക്കാട്ടി. പഞ്ചപാണ്ഡവ ഏകോപന സമിതി ചെയർമാൻ ബി.രാധാകൃഷ്ണമേനോൻ, കൺവീനർ പ്രസാദ് കളത്തൂർ, ശിവശങ്കരൻ തോണ്ടലിൽ, രാജീവ് മൂടിയിൽ, ഒ.എസ് ഉണ്ണികൃഷ്ണൻ, സജികുമാർ തൃക്കൊടിത്താനം, കുറ്റിക്കാട്ട് കണ്ടത്തിൽ ശ്രീരാജ് എന്നിവർ സംസാരിച്ചു.