citu
തൊഴിൽ നിയമ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ നടന്ന പ്രതിഷേധപ്രകടനം.

ചെങ്ങന്നൂർ: രാജ്യത്തെ തൊഴിലാളികൾക്ക് ദ്രോഹകരമായ തൊഴിൽ നിയമ ഭേദഗതി ബിൽ ബി.ജെ.പി സർക്കാർ ലോക്‌സഭയിൽ അവതരിപ്പിക്കുന്നതിൽ പ്രതഷേധിച്ച് സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗം സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയ സെക്രട്ടറി സി.കെ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എം.കെ മനോജ് അദ്ധ്യക്ഷത വഹിച്ചു. രജിതകുമാരി, കെ.രാജേന്ദ്രൻ നായർ, വി.ശശിധരൻ, കെ.സുരേഷ് കുമാർ, ആരോമൽ രാജ്, എന്നിവർ സംസാരിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം കെ.കെ ചന്ദ്രൻ സ്വാഗതവും ബിനു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.