vicharasathram
കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠം പരബ്രഹ്മ ക്ഷേത്രത്തിൽ ആരംഭിച്ച അദ്ധ്യാത്മ രാമായണ വിചാര സത്രത്തോടനുബന്ധിച്ചു നടന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠം പരബ്രഹ്മ ക്ഷേത്രത്തിൽ അദ്ധ്യാത്മ രാമായണ വിചാര സത്രം ആരംഭിച്ചു. സജി ചെറിയാൻ എം.എൽ.എ ഭദ്രദീപം തെളിച്ചു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. പന്തളം യൂണിയൻ സെക്രട്ടറി ഡോ. എ.വി ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സമിതി അംഗം അഡ്വ. അശോക് അമ്മാഞ്ചി മുഖ്യപ്രഭാഷണം നടത്തി. കോടുകുളഞ്ഞി വിശ്വധർമ്മ മഠം മഠാധിപതി സ്വാമി ശിവബോധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ബി.ജെ.പി മണ്ഡലം ഉപാദ്ധ്യക്ഷൻ രാധാകൃഷ്ണൻ, ചെറിയനാട് പ്രകാശ് പുന്തല, സുരേഷ് മുടിയൂർക്കോണം എന്നിവർ പ്രസംഗിച്ചു.
സത്രവേദിയിൽ ഇന്ന് രാവിലെ 5ന് നിർമ്മാല്യ ദർശനം, 5.30ന് ഗണപതിഹോമം, 6.30ന് ലളിതാസഹസ്രനാമ പാരായണം, 8ന് അദ്ധ്യാത്മ രാമായണ പാരായണം. 12ന് ശബരിമല അയ്യപ്പസേവാ സമാജം ദേശീയ സെക്രട്ടറി സ്വാമി അയ്യപ്പദാസ് അദ്ധ്യാത്മിക പ്രഭാഷണം നടത്തും. കൊടിക്കുന്നിൽ സുരേഷ് എം.പി, എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു, വൈസ് പ്രസിഡന്റ് ഷാജി എം.പണിക്കർ, സെക്രട്ടറി സുരേഷ് ബുബു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 5ന് രാമായണ പാരായണ സംഗ്രഹം മഠാധിപതി ശിവബോധാനന്ദസ്വാമി നിർവഹിക്കും.