aituc

പത്തനംതിട്ട: പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധന, കേന്ദ്ര തൊഴിൽ നയങ്ങൾ, കേന്ദ്ര ബഡ്ജറ്റ്, വിലക്കയറ്റം എന്നിവയ്ക്കെതിരെ എ.ഐ.ടി.യു.സി ജില്ലാ കൗൺസിൽ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ കൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഡി.സജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ചെങ്ങറ സുരേന്ദ്രൻ, എ.ഐ.ടി.യു.സി സംസ്ഥാന ട്രഷറർ എം.വി വിദ്യാധരൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, എം.മധു, ബെൻസി തോമസ്, പി.എൻ രാധാകൃഷ്ണ പണിക്കർ, ജി.രാധാകൃഷ്ണൻ, അഡ്വ. കെ.ജി രതീഷ് കുമാർ, പി.ആർ ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.
കണ്ണങ്കരയിൽ നിന്ന് ആരംഭിച്ച മാർച്ചിന് സാബു കണ്ണങ്കര, ഏ.കെ ദേവരാജൻ, കെ.ശശികുമാർ, കുറുമ്പകര രാമകൃഷ്ണൻ, സി.ടി തങ്കച്ചൻ, പി.ടി.രാജപ്പൻ, തങ്കമണി വാസുദേവൻ, രാജു കടക്കരപള്ളി, ബി. ഹരിദാസ്, ബിജി മലയാലപ്പുഴ, രാജേഷ് ആനപ്പാറ എന്നിവർ നേതൃത്വം നൽകി.