പെരിങ്ങര: പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ പെരിങ്ങര കൃഷിഭവനിൽ ഞാറ്റുവേല ആരംഭിച്ചു. ഓണം വിളവെടുപ്പിന് മുന്നോടിയായുള്ള കാർഷിക ഉത്പ്പന്നങ്ങൾ വിറ്റഴിക്കുന്നതിനാണ് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചിരിക്കുന്നത്. ചന്തയുടെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ വർഗീസ്, അംഗം ഷൈനി ചെറിയാൻ,കൃഷി ഓഫീസർ രശ്മി ജയരാജ്,ബിജോയി പി.സൈമൺ എന്നിവർ പ്രസംഗിച്ചു.