പത്തനംതിട്ട : കഴിഞ്ഞ വർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തലോ ഉരുൾപൊട്ടലിലോ വീടിന് പൂർണമായോ ഭാഗികമായോ നാശനഷ്ടം സംഭവിച്ച കുടുംബങ്ങളിലെ ഗുണഭോക്താക്കൾക്ക് ധനസഹായം ലഭിക്കുന്നതിന് 31 വരെ അപേക്ഷിക്കാം. പ്രത്യുത്ഥാനം പദ്ധതിയിലൂടെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി 25,000 രൂപ അധിക ധനസഹായം നൽകും.
കാൻസർ രോഗികൾ ഉള്ള പ്രളയം ബാധിച്ച കുടുംബങ്ങൾ, ഡയാലിസിസ് രോഗികൾ ഉള്ള പ്രളയം ബാധിച്ച കുടുംബങ്ങൾ. കിടപ്പു രോഗികളും മാനസികശേഷി പരിമിതരുമായ ഭിന്നശേഷിക്കാർ ഉള്ള പ്രളയബാധിത കുടുംബങ്ങൾ, വിധവകൾ കുടുംബനാഥകൾ ആയിട്ടുള്ളതും എല്ലാ കുട്ടികളും 18 വയസിനു താഴെയും ആയിരിക്കുന്ന പ്രളയബാധിത കുടുംബങ്ങൾ (ആദ്യവിഭാഗത്തിനു കീഴിൽ വരുന്ന അപേക്ഷകരെ പരിഗണിച്ചതിനു ശേഷം മാത്രമായിരിക്കും താഴെയുള്ള വിഭാഗത്തിൽ പെട്ടവരെ പരിഗണിക്കുക) എന്നിങ്ങനെയുള്ള മുൻഗണനാക്രമം അനുസരിച്ചായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ തയാറാക്കിയ നാശനഷ്ടം സംഭവിച്ച വീടുകളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കണം. വീടുകളുടെ നാശനഷ്ടങ്ങളുടെ അംഗീകരിച്ച തോത് 15 ശതമാനം മുതൽ 100 ശതമാനം വരെ. ഒരു കുടുംബത്തിൽ നിന്ന് ഒരു അപേക്ഷ മാത്രമേ അനുവദിക്കു. 25,000 രൂപയാണ് പദ്ധതിയിലൂടെ അപേക്ഷകന് ലഭിക്കുക. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് പ്രദേശത്തെ അംഗൻവാടി വർക്കറെ ഏൽപ്പിക്കണം.
അപേക്ഷകളും മാർഗനിർദേശങ്ങളും ലഭിക്കുന്ന സ്ഥലം: പഞ്ചായത്ത്/ നഗരസഭ ഓഫീസ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വെബ്‌സൈറ്റ് www.sdma.kerala.