ചിറ്റാർ: കൂത്താട്ടുകുളം എൽ പി സ്‌കൂളിനു സമീപം ശനിയാഴ്ച രാവിലെ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു.
പാമ്പിനി സ്വദേശി പൊയ്കയിൽ സുരേഷിന്റെ ഓട്ടോറിക്ഷയാണ് മറിഞ്ഞത്. സുരേഷിനെ കൂടാതെ സനൂപ് കടലാടിമറ്റം, സദാനന്ദൻ അണിയറയിൽ എന്നിവരും ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നു. മുവർക്കും നിസാര പരിക്കേറ്റു. ചിറ്റാറിലുള്ള ക്ഷീര സഹകരണ സംഘത്തിൽ പാല് നൽകിയ ശേഷം പാമ്പിനിയിലേക്ക് മടങ്ങുകയായിരുന്നു ഓട്ടോറിക്ഷ വളവുതിരിയവെ എതിരെ വന്ന കാറിന് സൈഡ് കൊടുക്കുമ്പോൾ റോഡിന്റെ തിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു.