തിരുവല്ല: എസ്.എൻ.ഡി.പി യോഗം 1118-ാം കവിയൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവൻ കവിയൂർ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷം നാളെ നടക്കും. കവിയൂർ ശ്രീനാരായണ ഓഡിറ്റോറിയത്തിൽ വൈകിട്ട് നാലിന് നടക്കുന്ന ശതാബ്ദി സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.ജെ.മഹേശൻ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, മാത്യു ടി.തോമസ് എം.എൽ.എ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി എൻ.എസ് അജേഷ്‌കുമാർ സ്വാഗതം ആശംസിക്കും. ശിവഗിരിമഠം ആചാര്യൻ സ്വാമി സച്ചിദാനന്ദ, മൂലൂർ ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോർജ്ജ് ഓണക്കൂർ, എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ, കൺവീനർ അനിൽ എസ്.ഉഴത്തിൽ, യോഗം ഇൻസ്‌പെക്റ്റിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ, മൂലൂർ ഫൗണ്ടേഷൻ സെക്രട്ടറി പ്രൊഫ.സഹൃദയൻ തമ്പി, മഹാഗുരു സീരിയൽ ഫെയിം ജയൻദാസ്, തിരുവല്ല യൂണിയൻ മുൻസെക്രട്ടറി കെ.ആർ.സദാശിവൻ, കോട്ടൂർ കുടുംബയോഗം പ്രസിഡന്റ് കെ.കെ.ശ്രീധരൻ, ആഞ്ഞിലിത്താനം ശാഖാ പ്രസിഡന്റ് പി.എൻ.മോഹനൻ, പടിഞ്ഞാട്ടുശേരി ശാഖാ പ്രസിഡന്റ് അഖിൽ മോഹൻ, കവിയൂർ ശാഖാ കമ്മിറ്റിയംഗം കെ.ജി.രാജപ്പൻ എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിന് മുന്നോടിയായി രാവിലെ 10മുതൽ സ്വാമി സച്ചിദാനന്ദ, ശിവഗിരി ധർമ്മസംഘം മുൻസെക്രട്ടറി സ്വാമി ഋതംഭരാനന്ദ, കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ, ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.