പത്തനംതിട്ട: തെറ്റായ പ്രചാരണങ്ങളിലൂടെ കേരളത്തിലെ ന്യൂനപക്ഷവിഭാഗത്തെ ഭയപ്പെടുത്താൻ ഇടത് വലത് മുന്നണികൾ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ന്യൂനപക്ഷ മോർച്ച ജില്ലാ മെമ്പർഷിപ്പ് കാമ്പയിൻ പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റെയും ജാതിയുടെയും പേരിൽ സമൂഹത്തെ വിഭജിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ഇരുമുന്നണികളുടെയും തത്രപ്പാട് സമൂഹത്തിൽ അസഹിഷ്ണുത വിതക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് അച്ചൻകുഞ്ഞ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് നോബിൾ മാത്യു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, ജനറൽ സെക്രട്ടറി ഷാജി ആർ.നായർ, റെജി പത്തിയിൽ, രഞ്ജിത്ത് ഏബ്രഹാം തോമസ്, ജോസ് വട്ടത്തറ, ബെന്നി ജോസഫ് എന്നിവർ പ്രസംഗിച്ചു.