പത്തനംതിട്ട: അടൂർ ഗോപാലകൃഷ്ണന് നേരെ നടക്കുന്ന സംഘപരിവാർ ഭീഷണിക്കെതിരെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു. പത്തനംതിട്ടയിൽ ജില്ലാ സെക്രട്ടറി പി.ബി.സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വി.ആർ. ജോൺസൺ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് സെക്രട്ടറി അനീഷ് വിശ്വനാഥ് , കഥാകൃത്ത് വിനോദ് ഇളകൊള്ളൂർ, കവി വാഴമുട്ടം മോഹനൻ, നോവലിസ്റ്റ് കൈപ്പട്ടൂർ തങ്കച്ചൻ, യുവകവി കാശിനാഥൻ, പുരോഗമന കലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റിയംഗം ജോൺ ടി.സാം, ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് ആർ.ഹരീഷ്, എ.പി.അനു എന്നിവർ സംസാരിച്ചു.
അങ്ങാടിക്കലിൽ ജില്ലാ പ്രസിഡന്റ് സംഗേഷ് ജി.നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഹരീഷ് മുകുന്ദ് അദ്ധ്യക്ഷനായിരുന്നു.
ഇരവിപേരൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ തോട്ടഭാഗം ജംഗ്ഷനിൽ മെഴുകുതിരി തെളിച്ച് നടന്ന പ്രതിഷേധ സായാഹ്നം സി.പി.എം ഏരിയ സെക്രട്ടറി പി.സി.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എൻ.എസ്.രാജീവ് അദ്ധ്യക്ഷനായിരുന്നു. സിനിമാ അസോസിയേറ്റ് ഡയറക്ടർ വിനോജ് നാരായണൻ, നാടൻപാട്ടു കലാകാരൻ പ്രകാശ് വള്ളംകുളം, കെ.സോമൻ, ജോർജ് വർഗീസ്, ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് അനസൂയദേവി, പി.ടി.അജയൻ, മിഥുൻ ശശിധരൻ എന്നിവർ സംസാരിച്ചു.