പത്തനംതിട്ട : മാന്നാർ മഹാത്മാഗാന്ധി ജലമേള സെപ്തംബർ 9ന് പമ്പയാറ്റിൽ കുര്യത്ത് കടവിലുള്ള മാന്നാർ മഹാത്മാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. ചുണ്ടൻവള്ളങ്ങളും വെപ്പ് വള്ളങ്ങളും ഇരുട്ടുകുത്തി, ചുരുളൻ വള്ളങ്ങളും ഉൾപ്പെടെ നാൽപ്പത്തഞ്ചോളം കളി വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. കേന്ദ്ര -സംസ്ഥാന മന്ത്രിമാർ, വിദേശ രാഷ്ട്ര തലവൻമാർ, എം.പിമാർ, എം.എൽ.എമാർ, ചലച്ചിത്ര താരങ്ങൾ, സാംസ്കാരിക നായകന്മാർ തുടങ്ങിയവർ ജലമേള കാണാൻ എത്തിച്ചേരും.
മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ, എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ സജി ചെറിയാൻ , മാത്യു ടി. തോമസ് എം.എൽ.എ (രക്ഷാധികാരികൾ), എൻ. ഷൈലാജ് (ജനറൽ കൺവീനർ), ടി.കെ ഷാജഹാൻ (ജനറൽ സെക്രട്ടറി), രവി തൈച്ചിറ, എം.സി.വർഗീസ്, ജോണിച്ചൻ ആഗേരിൽ, അനിൽ എസ്. നായർ, ചെറിയാൻ അത്തിക്കാത്തറ, സാബു വർഗീസ് (കമ്മിറ്റി കൺവീനർമാർ) എന്നിവരടങ്ങിയ കമ്മിറ്റി പ്രവർത്തിയ്ക്കുന്നുണ്ട്.
എൻ. ഷൈലാജ്, ടി.കെ.ഷാജഹാൻ, എം.സി വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.