ചെങ്ങന്നൂർ: 1725ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള മുണ്ടങ്കാവ് പള്ളിയോടം ഈ വർഷത്തെ ജലമേളകളിലും വഴിപാട് വള്ളസദ്യകളിലും പങ്കെടുക്കുന്നതിനായിതാഴമൺ കടവിൽ നീരണിഞ്ഞു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ സുകുമാരപ്പണിക്കർ നീരണിയൽ കർമ്മം നിർവഹിച്ചു. ആറന്മുള ഉതൃട്ടാതി ജലമേള, അഷ്ടമിരോഹിണി, തിരുവോണ തോണിക്കു അകമ്പടി, ഇറപ്പുഴ ചതയം ജലോത്സവം, എട്ടോളം വഴിപാട് വള്ള സദ്യകൾ എന്നിവയിൽ പള്ളിയോടം പങ്കെടുക്കും.എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ബി.കെ മോഹൻദാസ്, കരയോഗം പ്രസിഡണ്ട് എസ്.വി. അശോക് കുമാർ, സെക്രട്ടറി എം.കെ.പ്രദീപ്കുമാർ, പള്ളിയോട പ്രതിനിധികളായ ആർ.വിനോദ് കുമാർ കടന്തോട്ടിൽ, മധുസൂദനൻ സോപാനം, പള്ളിയോട ക്യാപ്റ്റൻ ഉണ്ണികൃഷ്ണൻ മാന്തിരത്തിൽ വൈസ് ക്യാപ്റ്റൻ അജീഷ് കുറു ക്കത്തിൽ എന്നിവർ നേതൃത്വം നൽകി.