അടൂർ : ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ നടക്കുന്ന നീക്കങ്ങൾ പ്രതിഷേധാർഹമാണെന്ന് മുൻ മന്ത്രിയും കെ. പി. സി. സി വക്താവുമായ പന്തളം സുധാകരൻ പറഞ്ഞു. ഐ. എൻ. ടി.യു. സി നിയന്ത്രണത്തിലുള്ള സിനിമാ സംഘടനയായ ഇഫ്റ്റയുടെ ജില്ലാ ഏകദിനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇഫ്റ്റ ക്രിയേഷൻസ് എന്ന യു.ട്യൂബ് ചാനലിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ഹരികുമാർ പൂതങ്കര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വിനു ഹെവൻ, ഷൈനി കോശി, ഉദയൻ ചൈത്രം, ബിജു ജോർജ്ജ്, അടൂർ ജേക്കബ്, നൗഷാദ്, കലാസ്റ്റാർ കബീർ, രാജേഷ് നൂറനാട്, സിനിമോൾ, ശോഭനദേവി, വിനയൻ, ജോൺ ഡാനിയേൽ, ഡോ. വിനോദ്, അംജിത്ത് അടൂർ, അരുൺ ഹെവൻ, അജോമോൻ, അജേഷ് വാസുദേവ് എന്നിവർ സംസാരിച്ചു. തുടർന്ന് സിനിമ 'ഇന്നലെ, ഇന്ന്, നാളെ 'എന്ന വിഷയത്തിൽ അജിത്ത് നായർ കൽപ്പറ്റ ക്ളാസെടുത്തു