disa
ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്തിന്റെ സർവ്വേ പദ്ധതിയായ ദിശ ടി.വി ആർട്ടിസ്റ്റ് അനിൽ കലവൂർ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: പാണ്ടനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്കു പഞ്ചായത്തിന്റെ പരിധിയിലുള്ള എട്ട് പഞ്ചായത്തുകളെയും ഉൾപ്പെടുത്തി ദിശ പദ്ധതിയിലൂടെ സമ്പൂർണപാലിയേറ്റീവ് ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്നു. ഇതിനു മുന്നോടിയായി ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ 114 വാർഡുകളിലും ഒരു ദിവസം കൊണ്ട് പൂർത്തിയാക്കുന്ന സർവേപ്രവർത്തനം ടി.വി ആർട്ടിസ്റ്റ് അനീഷ് കലവൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി അജിത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജി വിവേക്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.ആർ രാധാകൃഷ്ണൻ പാലിയേറ്റീവ് സന്ദേശം നൽകി. ജി.കൃഷ്ണകുമാർ ഉപഹാര സമർപ്പണം നടത്തി. മുളക്കുഴ പഞ്ചായത്ത് പ്രസന്റ് രശ്മി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് എൻ.എ രവീന്ദ്രൻ, ടി.അനിത കുമാരി, ശാമുവേൽ ഐപ്പ്, ഗിരിജാ വിജയകുമാർ, കെ.ആർ രാധാഭായി, പി.ആർ വിജയകുമാർ, ഏ.ജി അനിൽകുമാർ, ലീലാമ്മ ജോസ്, മനോജ് കുമാർ, കെ.കെ സദാനന്ദൻ, ബിന്ദു, മിനി സുഭാഷ്, വി.ആർ ലത, ചന്ദ്രികാ മോഹൻ, ഷൈലജ, ഓമന രാമചന്ദ്രൻ, കുഞ്ഞുമോൾ, ഡോ.ചിത്ര സാബു, എസ് ഹർഷൻ എന്നിവർ സംസാരിച്ചു.