കൊട്ടാരക്കര: പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വായന വാരാചരണം സമാപന സമ്മേളനത്തിന്റെയും സ്കൂൾ ലൈബ്രറിയുടെയും ഉദ്ഘാടനം സാഹിത്യകാരൻ ചുനക്കര ജനാർദ്ദനൻ നായർ നിർവഹിച്ചു. പ്രിൻസിപ്പൽ സിന്ധു പ്രഭാകറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗം അനീഷ് പാങ്ങോട്, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജ്യോതിലക്ഷ്മി, അദ്ധ്യാപിക സൗമ്യ എന്നിവർ സംസാരിച്ചു. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥി പ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു.