ഓയൂർ: ചെറിയ വെളിനല്ലൂർ കെ.പി.എം ഹയർ സെക്കൻഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരിവിരുദ്ധ ദിനാചരണം ഹെഡ്മാസ്റ്റർ ബിപിൻ ഭാസ്‌കർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ.എസ്. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ, സന്ദേശപ്രചാരണം, ലഹരിവിരുദ്ധ ഗാനങ്ങൾ, പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം, ബോധവൽക്കരണ ക്ലാസ്, ലഹരിവിരുദ്ധ റാലി എന്നിവ നടന്നു. കെ.എസ്. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സൂപ്പർവൈസർ അഭിലാഷ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സയൻസ് ക്ലബ് കൺവീനർ ശ്രീജ, ഹെൽത്ത് ക്ലബ് കൺവീനർ ഡി. കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു.