ഓയൂർ: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ കാറ്റാടി സ്വദേശാഭിമാനി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് വാസുദേവൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്കംഗം വൈ. രാജൻ, വാർഡംഗം വിഷ്ണു നമ്പൂതിരി, ലൈബ്രറി താലൂക്ക് നിർവാഹക സമിതി അംഗം ബി. വേണുഗോപാൽ, നേതൃസമിതി കൺവീനർ ആർ. വേണുഗോപാൽ, സെക്രട്ടറി ബിജു, ശിവപ്രസാദ്, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.