പുത്തൂർ: ഐ.എസ്.ഒ അംഗീകാരം പഞ്ചായത്തുകളുടെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. പവിത്രേശ്വരം ഗ്രാമ പഞ്ചായത്തിന് ലഭിച്ച ഐ.എസ്.ഒ അംഗീകാരം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി. പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ധന്യ കൃഷണൻ അദ്ധ്യക്ഷത വഹിച്ചു.
കോവൂർ കുഞ്ഞുമോൻ എം.എൽ.എ പ്രതിഭകളെ ആദരിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രകുമാരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം എസ്. പുഷ്പാനന്ദൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ തുളസി ലക്ഷ്മണൻ, ധന്യ മനോജ്, കെ. രമേശൻ, അനീഷ് പാങ്ങോട്, എലിസബത്ത് ജോയി, രാജി കുഞ്ഞുമോൻ, എൻ. ബാബുലാൽ, ജീവൻ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. അനിൽകുമാർ, എൻ. അശോകൻ, വസന്തകുമാരി , സെക്രട്ടറി ടി. ഉഷാകുമാരി, വാർഡംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.