ochira
ഓച്ചിറ പരബ്രഹ്മ കർമ്മസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രഗോപുരനടയിൽ നടന്ന പതിഷേധയോഗം ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദർശനൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: അഴിമതി നടത്തി തമ്മിലടിക്കുന്ന ഓച്ചിറ ക്ഷേത്രഭരണ സമിതി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് പരബ്രഹ്മ കർമ്മസമിതിയുടെ നേതൃത്വത്തിൽ സായാഹ്നധർണ നടത്തി. ക്ഷേത്രഗോപുര നടയിൽ നടന്ന യോഗം ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദർശനൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം താലൂക്ക് സംഘചാലക് ആർ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പരബ്രഹ്മ കർമ്മസമിതി ജന. കൺവീനർ ഡി. അശ്വിനീ ദേവ് മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പുത്തൂർ തുളസി, ജില്ലാ ജനറൽ സെക്രട്ടറി പി. രമേഷ് ബാബു, വി. രവികുമാർ, ക്ഷേത്ര നിർവാഹക സമിതി അംഗം റജി കുമാർ, പുതിയകാവ് രവികുമാർ, കെ. രാധാകൃഷ്ണക്കുറുപ്പ്, ബാബു കടുവിങ്കൽ, മുരളി മങ്ങാരം, കർമ്മസമിതി കൺവീനർ മണി മോഹൻ എന്നിവർ സംസാരിച്ചു.