axident
ചുങ്കത്തറക്ക് സമീപം ഉണ്ടായ അപകടം

ഓയൂർ: അമ്പലംകുന്ന് റോഡിൽ ചുങ്കത്തറക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്. അടയറ സ്വദേശി സീനയ്ക്കാണ് (38)പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. സീന ഓടിച്ചിരുന്ന സ്കൂട്ടറും റോഡുവിള സ്വദേശിയുടെ കാറും തമ്മിൽ കൂട്ടിയിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ സീനയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.