congress
കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ജംഗ്ഷനിൽ നടന്ന പ്രതിഷേധ പ്രകടനം

ചാത്തന്നൂർ: സഹകരണ സംഘം രൂപീകരിച്ച് ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാൽ കോടികളുടെ പണപ്പിരിവ് നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. ചാത്തന്നൂർ ജംഗ്ഷനിൽ നടന്ന പ്രതിഷേധ പ്രകടനത്തെ തുടർന്ന് പ്രവർത്തകർ എം.എൽ.എയുടെ കോലം കത്തിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി സുഭാഷ് പുളിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോൺ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ചാത്തന്നൂർ മുരളി, പി.പി. സജിമോൻ, പി. ദേവരാജൻ, എൻ.യു. ജോർജ് കുട്ടി, ബഷീർ, എൻ. ദേവരാജൻ, ഷൈലജ പ്രേം, പഞ്ചായത്ത് അംഗങ്ങളായ ഇന്ദിര, സുനിത, അംബികാ ശശി തുടങ്ങിയവർ സംസാരിച്ചു.