1111
ഭിന്നശേഷിക്കാർ സമൂഹത്തിൽ ഒറ്റപ്പെട്ട് പോകരുതെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മണപ്പള്ളി ബഡ്‌സ്‌കൂൾ

തഴവ: ഭിന്നശേഷിക്കാർ സമൂഹത്തിൽ ഒറ്റപ്പെട്ട് പോകരുതെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മണപ്പള്ളി ബഡ്‌സ്‌കൂൾ പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കവിത മാധവൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സലിം അമ്പീത്തറ, എം. മധു, ലത, രത്നകുമാരി, താജിറ, ജയലക്ഷ്മി, കുടുംബശ്രീ ചെയർപേഴ്സൺ പി.കെ. ഭാനുമതി , അസിസ്റ്റന്റ് സെക്രട്ടറി എ. റംഷാദ് എന്നിവർ സംസാരിച്ചു. ബഡ്‌സ്‌കൂൾ കുട്ടികൾ നിർമ്മിച്ച ചന്ദനത്തിരി, മെഴുകുതിരി, സോപ്പ് പൊടി എന്നിവയുടെ വിതരണവും ഇതോടൊപ്പം നടന്നു.