kottiyam
ഹരിത കേരള മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം ഡോ. ടി.എൻ. സീമ പച്ചക്കറിത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: കൃഷി വകുപ്പ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കാഷ്യു ഡെവലപ്മെന്റ് കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെ കശുഅണ്ടി ഫാക്ടറി വളപ്പുകളിൽ പച്ചക്കറി കൃഷി നട്ടുവളർത്തുന്ന ഹരിത കേരള മിഷന്റെ 'പച്ചത്തുരുത്ത്' പദ്ധതിക്ക് തുടക്കമായി. ഹരിത കേരള മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ പച്ചക്കറിത്തൈ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ്. കാർത്തികേയൻ നിർവഹിച്ചു.

കാഷ്യു ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി ജോസഫ് പേരയിൽ,​ എൻ.ആർ.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ എ. ലാസർ,​ ഭരണസമിതി അംഗങ്ങളായ ആർ. സഹദേവൻ, ജി. ബാബു എന്നിവർ സംസാരിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ്. ഐസക് സ്വാഗതവും മാനേജിംഗ് ഡയറക്ടർ രാജേഷ് രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.