കൊല്ലം:ആഭ്യന്തരം ഉൾപ്പെടെ എല്ലാ വകുപ്പുകളിലും സർക്കാർ നേരിടുന്ന പരാജയത്തിന് ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ പറഞ്ഞു. സെറ്റോ ജില്ലാ കമ്മിറ്റിയുടെ
നേതൃത്വത്തിൽ നടന്ന ശമ്പള പരിഷ്‌കരണ ദിനാചരണവും കളക്‌ടറേറ്റ് മാർച്ചും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യവും ഭവന നിർമ്മാണവും ഉൾപ്പെടെ ജീവനക്കാരന്റെ അടിസ്ഥാന ആവശ്യങ്ങൾ സ്വകാര്യ മേഖലയെ ഏൽപ്പിച്ച സർക്കാർ, തൊഴിൽ ദാതാവെന്ന നിലയിൽ ഒളിച്ചോട്ടം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജെ.സുനിൽജോസ് അദ്ധ്യക്ഷനായിരുന്നു. ചവറ ജയകുമാർ, പി.ഒ.പാപ്പച്ചൻ, ഡോ.മനോജ് ജോൺസൺ, ശ്രീരംഗം ജയകുമാർ, ബി.എസ്.ശാന്തകുമാർ, എസ്. ഷിഹാബുദീൻ, കെ.എസ്.നാസർ, എൻ.പ്രേംനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.