പത്തനാപുരം: ശബരി ബൈപാസിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് നിസാര പരിക്കേറ്റു. പത്തനാപുരം കുന്നിക്കോട് പാതയിൽ പിടവൂർ ജംഗ്ഷന് സമീപത്ത് ഇന്നലെയായിരുന്നു അപകടം. കുന്നിക്കോട് സ്വദേശി ജയപ്രകാശിന്റെ കാറാണ് അപകടത്തിൽ പെട്ടത്. പത്തനാപുരം ഭാഗത്ത് നിന്നും കുന്നിക്കോട്ടേക്ക് പോകുകയായിരുന്നു കാർ. പാതയോരത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന് സൈഡ് കൊടുക്കന്നതിനിടെ എതിരെ വന്ന ടിപ്പറിന്റെ പിൻഭാഗം കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.