ഓയൂർ: ഡി.വൈ.എഫ്.ഐ കളപ്പില, ചിക്കൂർ നിരപ്പുവിള യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ കളപ്പില വാർഡിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവും സംഘടിപ്പിച്ചു. പി. ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ സലീംലാൽ പ്രതിഭകളെ ആദരിച്ചു. വെളിയം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ. പ്രേമചന്ദ്രൻ, സി.പി.എ ഓടനാവട്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി സോമശേഖരൻ, ഡി.വൈ.എഫ്.ഐ നെടുവത്തൂർ ലോക്കൽ സെക്രട്ടറി എ.എസ്. അനീഷ്, മേഖലാ സെക്രട്ടറി അനന്ദു സലിംലാൽ, പഞ്ചായത്തംഗം ആർ. മനോഹരൻ, സി. ഗോപാലകൃഷ്ണപിളള, ടി. ഉദയൻ, യു.എസ്. അനുരാഗ്, അശ്വിൻ അശോക് എന്നിവർ സംസാരിച്ചു.