paravur
സൗഹൃദം റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക സമ്മേളനം നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ: സൗഹൃദം റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക സമ്മേളനം നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്റ് കെ. ജയലാൽ അദ്ധ്യക്ഷത വഹിച്ചു. നഗറിൽ പച്ചക്കറികൃഷി നടത്തിയ കുടുംബത്തെ നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ. ഷീബ ട്രോഫി നൽകി അനുമോദിച്ചു.

ഭാരവാഹികളായി കെ. ജയലാൽ (പ്രസിഡന്റ് ), സി. അശോക് കുമാർ (സെക്രട്ടറി), സി. വാസവനാശാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.