ശാസ്താംകോട്ട: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ മൈനാഗപ്പള്ളി പള്ളിമുക്കിൽ മികവ് 2019 പ്രതിഭാ സംഗമം സംഘടിപ്പിച്ചു. കാരാളി ഇ.കെ. സുലൈമാൻ ദാരിമി ഉദ്ഘാടനം ചെയ്തു. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി മുടിയിൽത്തറ ബാബു പ്രതിഭകളെ ആദരിച്ചു. പി.എസ്.സി എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിബു ഗണേഷ്, എസ്. അജേഷ്, ആഷിർ, അഫ്സൽ മേട്ട, എസ്. അഖിൽ, രജി കൃഷ്ണ, മനോജ്, വിനീത്, എന്നിവർ സംസാരിച്ചു, അശ്വിൻ പി.ആർ. സ്വാഗതവും അനന്തു കൃഷ്ണൻ നന്ദിയും പറഞ്ഞു.