കൊല്ലം: ജീവനക്കാരും അദ്ധ്യാപകരും പെൻഷൻകാരും പരിഷ്‌കരിച്ച ശമ്പളത്തിനും പെൻഷനും ജൂലായ് ഒന്ന് മുതൽ അർഹരായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ശമ്പള പരിഷ്‌കണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് (ഫെറ്റോ) സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാർ ആവശ്യപെട്ടു. 'ഫെറ്റോ' ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ സംഘടിപ്പിച്ച അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫെറ്റോ ജില്ലാ പ്രസിഡന്റ് എസ്.കെ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ.കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് പി.കെ.മുരളീധരൻ നായർ, മുഖ്യപ്രഭാഷണം നടത്തി. കേരള എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് കെ.രാധാകൃഷ്ണപിള്ള, കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ് സംഘം ജില്ലാ പ്രസിഡന്റ് സുബാഷ് കുറ്റിചേരി, കെ.എം.സി.എസ് സംസ്ഥാന സെക്രട്ടറി
ബി.പ്രദീപ് കുമാർ, കെ.എം.സി.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കുമാർ, എം.റ്റി.യു ജില്ലാ സെക്രട്ടറി പി.ആർ ഗോപകുമാർ എന്നിവർ സംസാരിച്ചു. എൻ.ജി.ഒ സംഘ് ജില്ലാ സെക്രട്ടറി ആർ പ്രദീപ്
കുമാർ നന്ദി പറഞ്ഞു. ആർ.ആർ.കെ.എം.എസ് അഖിലേന്ത്യാ സമതി അംഗം അനിതാ രവീന്ദ്രൻ പെൻഷണേഴ്‌സ് സംഘ് ജില്ലാ സെക്രട്ടറി വ്യോമകേശൻ, എൻ.ജി.സംഘ് സംസ്ഥാന സമിതി അംഗം എ.ഉദയകുമാർ,
എൻ.റ്റി.യു ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് ചുറ്റും പ്രകടനം നട
ത്തി.