club-
മഹാകവി കുമാരനാശാൻ സ്മാരക ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വനിതാ വേദിയുടെ ഉദ്‌ഘാടനം സി. കനകമ്മ നിർവഹിക്കുന്നു

കൊല്ലം: മുണ്ടയ്ക്കൽ മഹാകവി കുമാരനാശാൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 'ചിന്താവിഷ്ടയായ സീതയും കേരളത്തിലെ സ്ത്രീ ശാക്തീകരണവും' എന്ന വിഷയത്തിൽ സെമിനാർ നടത്തി. പ്രൊഫ. ജി. സേതു പ്രബന്ധാവതരണവും അഡ്വ. പി.എസ്. പ്രശോഭ പ്രഭാഷണവും നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സി. കനകമ്മ വനിതാവേദിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗ്രന്ഥശാലാ പ്രസിഡന്റ് ടി.പി. സോമനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഗിരിജാ സുന്ദരൻ സംസാരിച്ചു. സെക്രട്ടറി ജി. സുന്ദരൻ സ്വാഗതവും വനിതാവേദി ചെയർപേഴ്‌സൺ പത്മജാ സുനിൽ നന്ദിയും പറഞ്ഞു.