കുളത്തൂപ്പുഴ: ദീർഘകാലത്തെ സേവനത്തിനുശേഷം മൃഗസംരക്ഷണ വകുപ്പിൽ നിന്ന് വിരമിച്ച കുളത്തൂപ്പുഴ മൃഗാശുപത്രിയിലെ ജീവനക്കാരി വിലാസിനിക്ക് ജോയിന്റ് കൗൺസിൽ അഞ്ചൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി.
ജില്ലാകമ്മിറ്റി അംഗം ആർ. അഭിലാഷ് വിലാസിനിക്ക് ഉപഹാരം നൽകി. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി വിജയകുമാരൻനായർ സംസ്ഥാന സെക്രട്ടറി സുകേശൻചൂലിക്കാട്, അരവിന്ദൻ, ജില്ലാ സെക്രട്ടറി വിനോദ്, പ്രസിഡന്റ് കൃഷ്ണകുമാർ, ബിജുകുമാരകുറുപ്പ്, നാസർ, ഹാരിസ്, മേഖലാ സെക്രട്ടറി രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.