clapana
കശുഅണ്ടി മേഖലയിലെ ധൂർത്തും അഴിമതിയും വിജിലൻസ് അന്വേഷിക്കുക, അഴിമതിക്ക് നേതൃത്വം നൽകുന്ന മന്ത്രി മേഴ്സിക്കുട്ടിഅമ്മ രാജിവെയ്ക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ക്ലാപ്പന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കശുഅണ്ടി മേഖലയിലെ അഴിമതിയും ധൂർത്തും വിജിലൻസ് അന്വേഷിക്കുക, അഴിമതിക്ക് നേതൃത്വം നൽകുന്ന മന്ത്രി മേഴ്സിക്കുട്ടിഅമ്മ രാജിവെയ്ക്കുക എന്നീ അവശ്യങ്ങളുന്നയിച്ച് ക്ലാപ്പന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നീലികുളം സദാനന്ദൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ, ജി. യതീഷ്, കെ.വി. സൂര്യകുമാർ, സി.എം. ഇക്ബാൽ, എം.പി. സുരേഷ് ബാബു, ജി. ബിജു, ബി. ശ്രീകുമാർ , ജീവൻ, എ. ഷാനവാസ്, ഷീലാ സരസൻ തുടങ്ങിയവർ സംസാരിച്ചു.