ഓച്ചിറ: മഠത്തിൽകാരാണ്മ നവഭാവന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷയിൽ വിജയിച്ചവർക്ക് അനുമോദനവും കരിയർ ഗൈഡൻസ് ക്ളാസും സംഘടിപ്പിച്ചു. മഠത്തിൽ കാരാണ്മ ഗവ. എൽ.പി സ്കൂളിൽ നടന്ന യോഗം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് കയ്യാലത്തറ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം സി.ആർ. മഹേഷ് അവാർഡുകൾ വിതരണം ചെയ്തു. അവാർഡ് ജേതാവ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. ജയകുമാറിനെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എൻ. കൃഷ്ണകുമാർ, ഗ്രാമ പഞ്ചായത്തംഗം മാളു സതീശ്, ബി.എസ്. വിനോദ്, ആമ്പാടിയിൽ ബാബു, സതീശ് പള്ളേമ്പിൽ, കെ.വി. വിഷ്ണുദേവ്, വി. ഉണ്ണിക്കൃഷ്ണൻ, കെ. ബ്രഹ്മദാസ് തുടങ്ങിയവർ സംസാരിച്ചു.